????? ?????? ????? ??? ???????? ?????????? ???????

ലാലീഗ കിരീടം റയൽ മഡ്രിഡിന്​ 

മഡ്രിഡ്​: ​സ്​പെയിനിൽ ഒരു ‘ട്വിസ്​റ്റും’ സംഭവിച്ചില്ല. അവസാനംവരെ ആകാംക്ഷയോടെ നീണ്ടുനിന്ന സ്​പെയിനിൽ കിരീടം ഒടുവിൽ സാൻറിയാഗോ ബെർണബ്യൂവിലേക്ക്​. കലാശപ്പോരാട്ടരാവിൽ മലാഗയെ രണ്ടു ഗോളുകൾക്ക്​ തോൽപിച്ച്​ നാലുവർഷത്തെ ഇടവേളക്കുശേഷം ലാ ലിഗ കിരീടം റയൽമഡ്രിഡ്​ നേടി. ക്ലബി​​​െൻറ ചരിത്രത്തിലെ 33ാം കിരീടം. കിരീടനേട്ടം വൈകിപ്പിച്ച്​ റയലിനു പിന്നാലെ അവസാനംവരെ പിന്തുടർന്ന ബാഴ്​സലോണ ​െഎബറിനെ 4^2ന്​ തോൽപിച്ചെങ്കിലും മൂന്ന്​ പോയൻറ്​ പിറകിൽ കളിയവസാനിപ്പിച്ചു. 38 കളിയിൽ 29 ജയവും ആറ്​ സമനിലയും മൂന്ന്​ തോൽവിയുമായി 93 പോയൻറ്​ നേടിയാണ്​ റയൽ മ​ഡ്രിഡ്​​ മധുര കിരീടം നേടിയത്​. ബാഴ്​സക്ക്​ 90 പോയൻറാണ്​. 

മലാഗക്കെതിരെ രണ്ടാം മിനിറ്റിൽതന്നെ റയൽ മഡ്രിഡ്​ വല കുലുക്കി. ഇസ്​കോയുടെ പാസിൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയായിരുന്നു റയലി​​​െൻറ ഗോൾ നേടിയത്​.  രണ്ടാം പകുതിയിൽ 55ാം മിനിറ്റിൽ കരീം ബെൻസേമ റയലി​​​െൻറ വിജയം ഉറപ്പിച്ചു​.മറുവശത്ത്​ ​െഎബറിനെതിരെ പന്തുതട്ടിയ ബാഴ്​സ തോൽവിയിൽനിന്ന്​ തിരിച്ചുവരുകയായിരുന്നു. രണ്ടു ഗോളുകൾക്ക്​ പിന്നിലായ ബാഴ്​സ, മെസ്സി^സുവാറസ്​ എന്നിവരിലൂടെ തിരിച്ചടിക്കുകയായിരുന്നു.

Tags:    
News Summary - Real Madrid win on final day to secure title in La Liga over Barcelona

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT