​െഎബറിനെ തകർത്ത് റയൽ മഡ്രിഡ് (3-0)

മഡ്രിഡ്​: ബാഴ്​സലോണക്കു പിന്നാലെ ലാ ലിഗയിൽ റയൽ മഡ്രിഡിനും വിജയക്കുതിപ്പ്​. ​െഎബറിനെതിരായ മത്സരത്തിൽ 3-0ത്തിനാണ്​ സിദാനും സംഘവും വിജയ​ിച്ചത്​. എതിരാളികളുടെ സെൽഫ്​ ഗോളിൽ (18ാം മിനിറ്റ്​) മുന്നിലെത്തിയ റയൽ മഡ്രിഡ്​ പിന്നീട്​ രണ്ടു തവണകൂടി പന്ത്​ ​െഎബറി​​െൻറ വലയിലെത്തിച്ചു.

28ാം മിനിറ്റിൽ മാർകോ അസെൻസിയോയും 82ാം മിനിറ്റിൽ മാഴ്​സലോയുമാണ്​ ഗോൾ നേടിയത്​. ഇതോടെ, 20 പോയൻറുമായി റയൽ മൂന്നാം സ്​ഥാനത്താണ്​.​ നേരത്തേ മലാഗക്കെതിരെ ജയിച്ച (2^0) ബാഴ്​സലോണയാണ് (25 പോയൻറ്​)​ ഒന്നാമത്​.

 

 

Tags:    
News Summary - real madrid vs Eibar -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.