മഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിലെ അവസാന ഹോം മത്സരത്തിനിറങ്ങിയ റയൽ മഡ്രിഡ് എതിരില്ലാത്ത ആറു ഗോളുകൾക്ക് സെൽറ്റാ വിഗോയെ തകർത്തു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ റയലിനായി ഇരട്ട ഗോൾ നേടിയ ഗാരത് ബെയ്ൽ ചാമ്പ്യൻസ് േട്രാഫി ഫൈനലിൽ അവസാന ഇലവനിൽ സ്ഥാനം ഉറപ്പാക്കാനുള്ള പുറപ്പാടിലാണ്. ഇസ്കോ, അഷ്റഫ് ഹകിമി, േടാണി ക്രൂസ്, സെർജി ഗോമസ് എന്നിവരാണ് മറ്റ് സ്കോറർമാർ.
ലൂകാ മോഡ്രിച്ച് നൽകിയ ക്രോസിൽ 13ാം മിനിറ്റിലായിരുന്നു ബെയ്ലിെൻറ ആദ്യ ഗോൾ പിറന്നത്. 30ാം മിനിറ്റിൽ ബെയ്ൽ ഇരട്ടഗോൾ തികച്ചു. രണ്ട് മിനിറ്റുകൾക്കകം ഇസ്കോ റയലിനായി മൂന്നാം ഗോൾ വലയിലാക്കി. 52ാം മിനിറ്റിൽ മൊറോക്കൻ യുവതാരം അഷ്റഫ് ഹക്കീമിയുടെ ഗോളിലൂടെ റയൽ 4-0ന് മുന്നിലെത്തി. 74ാം മിനിറ്റിൽ സെർജി ഗോമസിെൻറ വക സെൽഫ് ഗോളും പിറന്നതോടെ സെൽറ്റാവിഗോ തകർന്നു. കളിതീരാൻ ഒമ്പത് മിനിറ്റ് മാത്രം ബാക്കിനിൽെക്ക വലകുലുക്കിയ ടോണി ക്രൂസ് ഗോൾപട്ടിക പൂർത്തിയാക്കി.
വിയ്യാറയലുമായാണ് റയലിെൻറ അവസാന ലീഗ് പോരാട്ടം. 37 മത്സരങ്ങളിൽനിന്ന് 75 പോയൻറുമായി റയൽ ലീഗിൽ മൂന്നാംസ്ഥാനം ഉറപ്പിച്ചു. 90 പോയൻറുമായി ബാഴ്സലോണ ഒന്നാംസ്ഥാനത്തും 78 പോയേൻറാടെ അയൽക്കാരായ അത്ലറ്റികോ മഡ്രിഡ് രണ്ടാംസ്ഥാനത്തും നിൽക്കുന്നു. 27ന് കിയവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.