Posted On
date_range Updated On
date_range ബ്രസീലിയൻ വണ്ടർകിഡ് റെയ്നിയർ റയലിലേക്ക്
മഡ്രിഡ്: വിനീഷ്യസ് ജൂനിയർ, േറാഡ്രിഗോ തുടങ്ങിയ ബ്രസീലിയൻ കൗമാര പ്രതിഭകളെ ടീമില െത്തിച്ച് നേട്ടം കൊയ്ത സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് വീണ്ടും സാംബ ചുവടുകൾ തേടുന്നു. ബ്രസീലിലെ മുൻനിര ക്ലബായ ഫ്ലാമിംഗോയുടെ 17കാരൻ പയ്യനായ റെയ്നിയർക്കു പിന്നാലെയാണ് ടീം. കൈമാറ്റത്തിന് പ്രാഥമിക ചർച്ചകൾ പൂർത്തിയായതായി റിപ്പോർട്ടുകൾ പറയുന്നു.
ബ്രസീൽ ഫുട്ബാളിലെ പുതിയ സെൻസേഷനായ റെയ്നിയർ ഫ്ലമിംഗോയെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡറായ താരം 15 കളികളിൽ ആറുഗോളുകൾ നേടി. നേരത്തേ, വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും ചെറുപ്പത്തിലേ റയൽ മഡ്രിഡ് റാഞ്ചിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.