മാഡ്രിഡ്: റയൽ മാഡ്രിഡിൻറെ ഇതിഹാസ താരങ്ങൾ അണിഞ്ഞ ഏഴാം നമ്പർ ജഴ്സി ഇനി മരിയാനോ ഡിയാസ് അണിയും. സൂപ്പർ താരം ക്രിസ്റ്റ്യോനോ റോണാൾഡോ, റൗൾ ഗോൺസാലസ് എന്നിവരുടെ പ്രിയപ്പെട്ട നമ്പറാണ് ഡിയാസിന് നൽകിയത്.
ബർണബ്യുവിലേക്ക് തിരിച്ചെത്തിയ യുവ സ്ട്രൈക്കറിലെ വിശ്വാസം ഉയർത്തുന്നതാണ് ക്ലബിൻറെ നടപടി. ഒളിമ്പിക്കൻ ലിയോണനീസ് ക്ലബിലായിരുന്ന താരത്തെ ഈ ആഴ്ചയാണ് മാഡ്രിഡ് വീണ്ടും തിരികെ വാങ്ങി സ്വന്തമാക്കിയത്. 8 മില്യൻ യൂറോക്കാണ് മരിയാനോ ലിയോണിലേക്ക് മാറിയതെങ്കിൽ സ്പാനിഷ് തലസ്ഥാനത്തേക്ക് തിരിച്ചെത്തിയത് 23 മില്യൻ പൗണ്ടിനാണ്.
സ്പെയിനിൽ ജനിച്ച മരിയാനോ, ഡൊമിനിക്കൻ റിപ്പബ്ലിക്കിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. കഴിഞ്ഞ സീസണിൽ 30 മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ നേടി. റയലിനായി കളിക്കുന്നതിന് മുമ്പ് ക്ലബിൻറെ 'സി', 'ബി' ടീമുകൾക്കായി കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.