മഡ്രിഡ്: സാൻറിയാഗോ ബെർണബ്യൂവിൽ മുൻനിര താരങ്ങളെല്ലാം ബൂട്ടുകെട്ടിയിറങ്ങിയപ്പോൾ ലാ ലിഗയിൽ റയൽ മഡ്രിഡിന് മിന്നും ജയം. ഡിപോർട്ടിവോ അലാവസിനെ എതിരില്ലാത്ത മൂന്നു ഗോളിനാണ് സ്പാനിഷ് രാജാക്കന്മാർ തോൽപിച്ചത്. കരീം ബെൻസേമ, ഇസ്കോ, നാേച്ചാ എന്നിവരാണ് റയലിെൻറ സ്കോറർമാർ. റഫേൽ വരാനെക്കു പരിക്കുപറ്റിയപ്പോൾ കളിത്തിലിറങ്ങിയ ഡാനിയൽ കവർജലാണ് ആദ്യ ഗോളിനു പിന്നിൽ പ്രവർത്തിച്ചത്. 31ാ മിനിറ്റിൽ കരീം ബെൻസേമ തന്നെ നീട്ടിനൽകിയ പന്തുമായി വലതുവിങ്ങിൽ കുതിച്ച് നൽകിയ ക്രോസ് ബെൻസേമ വമ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് കളിതീരാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് രണ്ടു ഗോളുകൾ വീഴുന്നത്. 85ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസിൽ ഇസ്കോയും 88ാം മിനിറ്റിൽ നാച്ചോ െഫർണാണ്ടസും വലകുലുക്കിയതോടെ ഡിപോർട്ടിവോ അലാവസിെൻറ കഥകഴിഞ്ഞിരുന്നു. ജയത്തോടെ 28 കളികളിൽ 68 പോയൻറുമായി റയൽ മഡ്രിഡ് ഒന്നാം സ്ഥാനം ഉറപ്പിച്ചു. 40 പോയൻറുമയി അലാവസ് 10ാം സ്ഥാനത്താണ്.
അത്ലറ്റികോ മൂന്നാമത് മലാഗയെ 2-0ത്തിന് തോൽപിച്ച് ലാ ലിഗയിലെ തുടർച്ചയായ നാലാം ജയവുമായി അത്ലറ്റികോ മഡ്രിഡ് പോയൻറ് പട്ടികയിൽ മൂന്നാമത്. സ്േപാർട്ടിങ് ജിേയാണിനോട് സെവിയ്യ ഗോൾരഹിത സമനിലയിൽ കുരുങ്ങിയതോടെയാണ് സിമിയോണിയും സംഘവും റയൽ മഡ്രിഡിനും ബാഴ്സലോണക്കും പിന്നാലെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. സെവിയ്യക്കും അത്ലറ്റികോ മഡ്രിഡിനും 58 പോയൻറാണെങ്കിലും ഗോൾ ശരാശരിയിലാണ് മഡ്രിഡുകാർ നാളുകൾക്കുശേഷം മൂന്നാം സ്ഥാനം തിരികെ പിടിച്ചെടുത്തത്.
സ്കോർ ബോർഡിൽ പേരു ചേർക്കാനായില്ലെങ്കിലും രണ്ടു ഗോളിനും വഴിയൊരുക്കിയ ഫെർണാണ്ടോ ടോറസായിരുന്നു താരം. 26ാം മിനിറ്റിൽ സ്പാനിഷ് താരം കോക്കെയാണ് അത്ലറ്റികോക്ക് ലീഡ് നൽകുന്നത്. സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഒരു േഗാൾ നേടി പതിവുശൈലിയിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ അത്ലറ്റികോയുടെ പ്രതിരോധ കോട്ട പിളർത്താൻ പിന്നീട് മലാഗക്കായില്ല. 74ാം മിനിറ്റിൽ ബ്രസീലിയൻ ഡിഫൻഡർ ഫിലിപ് ലൂയി സീസണിലെ ആദ്യ ഗോൾ നേടിയതോടെ തോൽവി ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.