Posted On
date_range Updated On
date_range ഫുട്സാൽ ഇന്ത്യയിൽ വിജയകരം –റൊണാൾഡീന്യോ
മുംബൈ: പ്രീമിയർ ഫുട്സാൽ രണ്ടാം സീസണിനു മുന്നോടിയായുള്ള പ്രത്യേക ചടങ്ങിൽ അതിഥിയായി ബ്രസീൽ ഇതിഹാസം റൊണാൾഡീന്യോ മുംബൈയിലെത്തി. കഴിഞ്ഞവർഷം ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ഫുട്സാൽ ജനകീയമായിരുന്നെന്നും ഇത്തവണയും വൻ വിജയകരമാവുമെന്നും റൊണാൾഡീന്യോ പറഞ്ഞു. സെപ്റ്റംബർ 15നാണ് രണ്ടാം ഭാഗത്തിന് കിക്കോഫ് കുറിക്കപ്പെടുന്നത്. മുംബൈ, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലാണ് ഇത്തവണ മത്സരങ്ങൾ. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ദുബൈയിലായിരിക്കും. ചെെന്നെ, ഗോവ എന്നിവിടങ്ങളിലായിരുന്നു ഫുട്സാൽ ആദ്യ സീസൺ മത്സരങ്ങൾ നടന്നിരുന്നത്. ആറു ടീമുകളാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.