Posted On
date_range Updated On
date_range പെലെയുടെ മഞ്ഞക്കുപ്പായത്തിന് 23 ലക്ഷം
മിലാൻ: 48 വർഷം മുമ്പ് സാക്ഷാൽ പെലെ അണിഞ്ഞ കുപ്പായത്തിെൻറ വില 23.72 ലക്ഷം രൂപ. വെറും കുപ്പായമല്ല ഇത്. ബ്രസീലിനായി കരിയറിലെ അവസാന മത്സരത്തിൽ പെലെ അണിഞ്ഞ മഞ്ഞക്കുപ്പായത്തിെൻറ വിലയാണിത്.
1971 ജൂലൈയിൽ റിയോ ഡെ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ബ്രസീലും യൂഗോസ്ലാവിയയും ഏറ്റുമുട്ടിയ മത്സരത്തിൽ അണിഞ്ഞ ജഴ്സിയാണ് മിലാനിൽ 30,000 യൂറോക്ക് ആരാധകൻ ലേലത്തിൽ പിടിച്ചത്. ടൂറിനിലെ ബൊളാഫി ഹൗസിൽ വ്യാഴാഴ്ച നടന്ന ലേലത്തിലാണ് പെലെയുടെ കുപ്പായം പൊന്നുംവിലക്ക് വിറ്റുപോയത്.
1952ലെ ടൂർ ഡി ഫ്രാൻസ് സൈക്ലിങ് റാലി ജയിക്കുേമ്പാൾ ഫൗസ്റ്റോ കോപ്പി അണിഞ്ഞ ജഴ്സി (19.76 ലക്ഷം രൂപ), നാപോളി താരമായിരിക്കെ 1989ൽ ഡീഗോ മറഡോണ അണിഞ്ഞ ജഴ്സി (5.92 ലക്ഷം) എന്നിവയും ലേലത്തിൽ വിറ്റുപോയി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.