Posted On
date_range Updated On
date_range ബ്രസീൽ താരം പൗളീന്യോ ബാഴ്സലോണയിൽ
ബാഴ്സലോണ: നെയ്മറിെൻറ വിടവ് നികത്താൻ മറ്റൊരു ബ്രസീൽ താരത്തെ ടീമിലെത്തിച്ച് ബാഴ്സലോണ. ചൈനീസ് ലീഗ് ടീമായ ഗ്വാങ്ഷു എവർഗ്രാൻഡെക്കായി കളിക്കുന്ന പൗളീന്യോയെ 40 ദശലക്ഷം യൂറോ (302 കോടി രൂപ)ക്ക് സ്വന്തമാക്കിയതായി ബാഴ്സ അറിയിച്ചു. നാലുവർഷത്തെ കരാറിലാണ് 29കാരനായ മുന്നേറ്റ നിരക്കാരനെ ബാഴ്സ ടീമിലെത്തിക്കുന്നത്. ലോകറെക്കോഡ് തുകക്ക് നെയ്മർ പി.എസ്.ജിയിലേക്ക് കൂടുമാറിയ ശേഷം ബാഴ്സയുടെ ആദ്യ കരാറാണ് പൗളീന്യോയുടേത്. സീസണിൽ സ്പാനിഷ് ക്ലബിെൻറ നാലാമത്തെയും. മുൻ ബ്രസീൽ കോച്ച് ലൂയി ഫിലിപ് സ്കൊളാരിയാണ് പൗളീന്യോയെ ചൈനീസ് സൂപ്പർലീഗ് ടീമിലെത്തിച്ചത്. 2015ൽ ടോട്ടൻഹാമിൽ നിന്നാണ് കൂടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.