Posted On
date_range Updated On
date_range മോണകോക്കെതിരെ ഗോൾമഴ; ഫ്രഞ്ച് കപ്പിൽ പി.എസ്.ജി ഫൈനലിൽ
പാരിസ്: ഫ്രഞ്ച് കപ്പ് സെമിഫൈനലിൽ ശക്തരായ മോണകോക്കെതിരെ ഗോൾമഴ പെയ്യിച്ച് പി.എസ്.ജി ഫൈനലിൽ. ലീഗ് വണ്ണിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾ ഫ്രഞ്ച് കപ്പ് സെമിയിൽ മുഖാമുഖം വന്നപ്പോൾ 5-0ത്തിനാണ് പി.എസ്.ജി, ചാമ്പ്യൻസ് ലീഗ് സെമിഫൈനലിസ്റ്റുകളെ തകർത്തത്. നേരത്തെ, ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിലും മോണകോ പി.എസ്.ജിയോട് വൻ തോൽവി ഏറ്റുവാങ്ങിയിരുന്നു.
ആവേശകരമായ മത്സരത്തിൽ പൂർണ ആധിപത്യത്തോടെയാണ് പി.എസ്.ജി ജയിച്ചുകറിയത്. 26ാം മിനിറ്റിൽ ജൂലിയൻ ഡ്രാക്സ്ലറാണ് ഗോൾ വേട്ടക്ക് തുടക്കമിടുന്നത്. പിന്നീട്, ഡിമരിയയുടെ അസിസ്റ്റിൽ 31ാം മിനിറ്റിൽ എഡിസൻ കവാനി ലീഡുയർത്തി. രണ്ടാം പകുതിയിൽ മാറ്റ്യൂഡിയും മാർക്വിനോസും ലീഡുയർത്തിയപ്പോൾ മറ്റൊരു ഗോൾ സെൽഫായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.