Posted On
date_range Updated On
date_range കളിമൈതാനത്തൊരു പാരച്യൂട്ട് ലാൻഡിങ്
മിലാൻ: ഇറ്റാലിയൻ സീരി എയിൽ ഇൻറർ മിലാനും സാസുളോയും തമ്മിൽ ഞായറാഴ്ച നടന്ന ത്രില്ല ർ മത്സരത്തിനിടെ മൈതാനത്തിൽ ഒരു പാരച്യൂട്ട് സുരക്ഷിതമായി ‘ലാൻഡ്’ ചെയ്തു. സാസുളോയുടെ ഹോം ഗ്രൗണ്ടായ മാപേയ് സ്റ്റേഡിയത്തിൽ മത്സരം ഇടവേളക്ക് പിരിയാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേയാണ് സംഭവം. പാരച്യൂട്ടിലിറങ്ങിയ ആളെ ഉടൻ സുരക്ഷ ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. കളിക്കിടെ ആരാധകർ ബാരിക്കേഡ് തകർത്ത് ഗ്രൗണ്ടിലിറങ്ങി ഓടുന്നത് പതിവാണെങ്കിലും ഇതാദ്യമായാണ് പാരച്യൂട്ടിലേറി പറന്നിറങ്ങിയുള്ള ‘സ്ട്രീക്കിങ്’.
ടെലിവിഷൻ സംപ്രേഷണത്തിൽ ദൃശ്യങ്ങൾ കാണിച്ചില്ലെങ്കിലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് വൈറലായി. ലോതരോ മാർട്ടിനസിെൻറയും റൊമേലു ലുകാകുവിെൻറയും ഇരട്ടഗോൾ മികവിൽ ഇൻറർ മത്സരത്തിൽ 4-3ന് ജയിച്ചു.
Full View
ടെലിവിഷൻ സംപ്രേഷണത്തിൽ ദൃശ്യങ്ങൾ കാണിച്ചില്ലെങ്കിലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ട് വൈറലായി. ലോതരോ മാർട്ടിനസിെൻറയും റൊമേലു ലുകാകുവിെൻറയും ഇരട്ടഗോൾ മികവിൽ ഇൻറർ മത്സരത്തിൽ 4-3ന് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.