ബർലിൻ: ജർമനിയുടെ ആദ്യ റൗണ്ട് പുറത്താവലിൽ ബലിയാടാക്കപ്പെടുന്ന മെസ്യൂത് ഒാസിൽ ഇനി ദേശീയ ടീമിനായി കളിക്കരുതെന്ന് പിതാവ് മുസ്തഫ ഒാസിൽ. ഒാസിലിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ടീം ഡയറക്ടർ ഒലിവർ ബെയ്റോഫിനെതിരെ ഒാസിലിെൻറ പിതാവ് ആഞ്ഞടിച്ചു.
‘‘ഒാസിലിനെ അവമതിക്കുന്ന പ്രസ്താവനയായിരുന്നു ടീം ഡയറക്ടറുടേത്. താൻ അടക്കമുള്ള മാനേജ്മെൻറിെൻറ മുഖം രക്ഷിക്കുന്നതിനായി അയാൾ കളിക്കാരനെതിരെ തിരിയുകയാണ്’’ -മുസ്തഫ ഒാസിൽ പറഞ്ഞു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനോടൊപ്പം തെൻറ മകൻ ഫോേട്ടാക്ക് പോസ് ചെയ്തതിൽ രാഷ്ട്രീയമില്ലെന്നും അവെൻറ വിനയം കൊണ്ട് ഫോേട്ടായിൽനിന്ന് മാറാതെ നിന്നത് മാത്രമാണെന്നും മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.