Posted On
date_range Updated On
date_range പരിശീലനത്തിനിടെ സഹതാരത്തിന് നെയ്മറിെൻറ ‘ഗുസ്തി’
മിയാമി: സ്റ്റാർ സ്ട്രൈക്കർ നെയ്മർ ബാഴ്സലോണ വിടുമെന്ന വാർത്തകൾക്കിടെ ടീമിൽ തമ്മിലടി. എൽക്ലാസികോക്കുള്ള ഒരുക്കത്തിനിടെ നെയ്മറും ബെൻഫിക്കയിൽനിന്നും ഇൗ സീസണിൽ ബാഴ്സയിലേക്കെത്തിയ റൈറ്റ് ബാക്ക് നെൽസൺ സിമേഡോയുമായാണ് കൊമ്പുകോർത്തത്. പരിശീലനത്തിനിടെ തെറിച്ച പന്തെടുക്കാൻ മുതിർന്ന സിമേഡോയെ കൈകൊണ്ട് തള്ളിയ നെയ്മർ, ദേഷ്യേത്താടെ കയർക്കുകയും ചെയ്തു. തൊട്ടടുത്തുണ്ടായിരുന്ന സഹതാരങ്ങളായ മഷരാനോയും ബുസ്കറ്റ്സും ഇടപെട്ട് നെയ്മറിനെ പിടിച്ചുവെച്ച് രംഗം വഷളാവാതെ നോക്കുകയായിരുന്നു. എങ്കിലും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി.
A closer look on Neymar's bust-up with Semedo pic.twitter.com/YquKgeNhvF
— ㅤBALLER™ (@Messizinho_) July 28, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.