സിംഗപ്പൂർ: ജർമൻ കുപ്പായം അഴിച്ചുവെച്ച് ഗണ്ണേഴ്സ് ജഴ്സിയിൽ തിരിച്ചെത്തിയ മെസ്യൂത് ഒാസിൽ ഗോൾവേട്ടക്ക് തുടക്കംകുറിച്ച മത്സരത്തിൽ ആഴ്സനൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ 5-1ന് തകർത്തുവിട്ടു.
ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ യുവനിരയുമായി കളത്തിലിറങ്ങിയ പി.എസ്.ജിക്കെതിരെ ഇരട്ട ഗോളുമായി അലക്സാണ്ടർ ലകാസെറ്റെയും റോബ് ഹോൾഡിങ്ങും എഡ്വേഡ് എൻകേറ്റിയയുമാണ് ആഴ്സനലിനായി ലക്ഷ്യംകണ്ടത്. എൻകുൻകുവാണ് പി.എസ്.ജിയുടെ ആശ്വാസ ഗോൾ നേടിയത്.നെയ്മർ, എംബാപെ, കവാനി തുടങ്ങിയ ലോകകപ്പ് താരങ്ങളില്ലാതെയാണ് പി.എസ്.ജി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.