Posted On
date_range Updated On
date_range കാറ്റലോണിയ സ്പെയിൻ വിട്ടാൽ മെസ്സി ബാഴ്സ വിടും
മഡ്രിഡ്: സ്വതന്ത്രവാദം ഉന്നയിക്കുന്ന കാറ്റലോണിയ സ്പെയിൻ വിട്ടുപോയാൽ മെസ്സി ബാഴ്സലോണ വിടും. ഇതുസംബന്ധിച്ച് ബാഴ്സയുമായി കരാർ പുതുക്കുംമുമ്പ് ധാരണയിലായതായാണ് റിപ്പോർട്ട്. കാറ്റലോണിയ സ്വതന്ത്രമാവുകയും ബാഴ്സ യൂറോപ്പിലെ മുൻനിര ലീഗ് ഫുട്ബാളിൽനിന്ന് പുറത്താവുകയും ചെയ്താൽ ട്രാൻസ്ഫർ തുകയില്ലാതെ ക്ലബ് വിടാമെന്നാണ് ധാരണ.
കഴിഞ്ഞ നവംബറിൽ കരാർ പുതുക്കുന്ന സമയത്ത് ഇൗ നിബന്ധനകൂടി വെച്ചതായി സ്പാനിഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. നേരേത്ത, കാറ്റലോണിയ സ്വതന്ത്രമായാൽ ലാ ലിഗയിൽ തുടരാൻ ബാഴ്സയെ അനുവദിക്കില്ലെന്ന് ലീഗ് പ്രസിഡൻറ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.