Posted On
date_range Updated On
date_range മെസ്സിയും സുവാരസും മിന്നി; വിയ്യാറയലിനെ വീഴ്ത്തി ബാഴ്സ വീണ്ടും വിജയവഴിയിൽ
മഡ്രിഡ്: ലാലിഗയിൽ തുടച്ചയായ രണ്ടു സമനിലക്കു പിന്നാലെ ബാഴ്സലോണക്ക് ജയം. വിയ്യാറയലിനെതിരെ 2^0ന് വീഴ്ത്തിയ ബാഴ്സ കിരീടപ്പോരാട്ടത്തിൽ ലീഡുയർത്തി. ലയണൽ മെസ്സിയും ലൂയിസ് സുവാരസുമാണ് ഗോൾ വേട്ടക്കാർ. ബാഴ്സക്കെതിരെ കടുത്ത മത്സരമാണ് വിയ്യാറയൽ കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ബാഴ്സയുടെ മുന്നേറ്റമുനയൊടിച്ച് വിയ്യാറയൽ പ്രതിരോധിച്ചു.
സമനിലക്കുരുക്കിൽനിന്ന് ബാഴ്സക്ക് ഇത്തവണയും രക്ഷയില്ലെന്ന് തോന്നിച്ചിരുന്നു. എന്നാൽ, 60ാം മിനിറ്റിൽ വിയ്യാറയൽ വിങ്ങർ റബക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത് ബാഴ്സലോണ മുതലെടുത്തു. 72ാം മിനിറ്റിൽ ലൂയിസ് സുവാരസും 83ാം മിനിറ്റിൽ ലയണൽ മെസ്സിയും ലക്ഷ്യംകണ്ടു. ഒന്നാമതുള്ള ബാഴ്സയും നാലാമതുള്ള റയലും തമ്മിൽ എട്ടുപോയൻറിെൻറ വ്യത്യാസമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.