Posted On
date_range Updated On
date_range സോൾഷെയർ, മാഞ്ചസ്റ്റർ യുണൈറ്റഡിെൻറ പുതിയ പരിശീലകൻ
ലണ്ടൻ: ഹൊസെ മൗറീഞ്ഞോയുടെ പകരക്കാരനെ കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റ്. മുൻ യുണൈറ്റഡ് താരമായിരുന്ന ഒലെ സോ ൾഷെയറിനെയായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുതായി നിയമിച്ചിരിക്കുന്നത്. ഇൗ സീസൺ കഴിയും വരെയാണ് സോൾഷെയർ പരിശീലക സ്ഥാനത്ത് തുടരുക.
കാർഡിഫ് സിറ്റിക്കെതിരെ നടക്കുന്ന മൽസരത്തിലൂടെയാകും സോൾഷെയർ യുണൈറ്റഡിൽ അരങ്ങേറ്റം കുറിക്കുക. 1996 മുതൽ 2007 വരെ മാഞ്ചസ്റ്ററിനായി സോൾഷെയർ ബൂട്ട്കെട്ടിയിട്ടുണ്ട്. 366 മൽസരങ്ങളിൽ നിന്ന് 126 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്.
മൗറീഞ്ഞോയെ മാറ്റിയെങ്കിലും അദ്ദേഹത്തിനൊപ്പം പരിശീലക സംഘത്തിലുണ്ടായിരുന്ന മൈക്കിൾകാരിക്കും മക് കെന്നയും മാഞ്ചസ്റ്ററിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.