മഡ്രിഡ്: ആരാധകർ കാത്തിരുന്ന പോരാട്ടത്തിന് സമനിലയോടെ (1-1) അവസാനം. സ്വന്തം തട്ടകത്തിൽ റയൽ മഡ്രിഡ് തോൽപിച്ചു നാണംകെടുത്തിയതിന് അത്ലറ്റികോക്ക് പകവീട്ടാനായില്ലെങ്കിലും ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അവസാന നിമിഷത്തിൽ നേടിയ ഗോളോടെ സമനില പിടിെച്ചടുത്തത് തീർച്ചയായും ജയത്തോളം വരും. അതിെൻറ സന്തോഷം സമയം കഴിഞ്ഞ് കളംവിടുേമ്പാൾ കോച്ച് സിമിയോണിയുടെ മുഖത്തുണ്ടായിരുന്നു. 52ാം മിനിറ്റിൽ പെപ്പെ റയലിനായി നേടിയ ഗോളിന്, അത്ലറ്റികോ മഡ്രിഡ് സ്റ്റാർ സ്ട്രൈക്കർ അേൻറായിൻ ഗ്രീസ്മാനിലൂടെ സമനില പിടിച്ചെടുത്തത് 85ാം മിനിറ്റിൽ. ഇതോടെ വരുന്ന എൽക്ലാസികോ ഒരുപക്ഷേ സ്പെയിനിൽ ലാ ലിഗ ചാമ്പ്യന്മാരുടെ തലവര കുറിച്ചേക്കാം. 30 കളിയിൽ റയൽ മഡ്രിഡിന് 72ഉം ബാഴ്സലോണക്ക് 69ഉം. വരുന്ന എൽക്ലാസികോ ഇതോടെ പതിവിൽനിന്ന് വിപരീതമായി തീപാറും.
റയലിെൻറ തട്ടകമാണെങ്കിലും വിസിലൂതിയതോടെ അത്ലറ്റികോ അടങ്ങിയിരുന്നില്ല. റയലിെൻറ ആക്രമണത്തിന് തുടക്കംമുതേല കൗണ്ടർ അറ്റാക്കിങ്ങിലൂടെ അത്ലറ്റികോ മറുപടികൊടുത്തു. അത്ലറ്റികോ വലയിൽ പന്തെത്തിക്കാനുള്ള ശ്രമത്തിനിെട 11ാം മിനിറ്റിൽ ബെൽജിയം താരം കരാസ്കോയിലൂടെ ഒരു സുവർണാവസരം. വലതുവിങ്ങിലൂടെ കുതിച്ച കരാസ്കോ ബ്രസീൽ വിങ്ങർ മാഴ്സലോയെ കബളിപ്പിച്ചുള്ള നീളൻക്രോസിന് പക്ഷേ, കാൽവെക്കാൻ ടോറസിന് പിഴച്ചതോടെ പന്ത് വഴിമാറി. പിന്നീട് 27ാം മിനിറ്റിൽ റയലിന് മറ്റൊരു സുവർണാവസരം വന്നെത്തി. റയൽ മഡ്രിഡ് മധ്യനിര താരം കസമിറൊ നൽകിയ ഉഗ്രൻ പാസ് ക്രിസ്റ്റ്യാനോ മുന്നിലുണ്ടായിരുന്ന അത്ലറ്റികോ ഗോളി യാൻ ഒബ്ലകിനു മുകളിലൂടെ ഉതിർത്തുവിട്ടപ്പോൾ സ്റ്റേഡിയവും താരങ്ങളും ഗോളായെന്നുറപ്പിച്ചതായിരുന്നു. എന്നാൽ, ഒാടിയെത്തിയ സോൾ രക്ഷകെൻറ േവഷം കെട്ടി പന്ത് ഹെഡ്ചെയ്ത് പുറത്തേക്ക് തള്ളി..
രണ്ടാം പകുതിയിൽ, ജയം മനസ്സിൽ ഏറെ ആഗ്രഹിച്ച് റയൽ പൊരുതിത്തുടങ്ങിയപ്പോൾ ആദ്യ നിമിഷങ്ങളിൽ അത്ലറ്റികോ ചിത്രത്തിലേ ഇല്ലായിരുന്നു. ഇരുവശങ്ങളിലുമായി റയലിെൻറ കനത്ത ആക്രമണം. ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യാനോ മുന്നേറ്റ നിരക്കു പുറെമ മധ്യനിരയും പ്രതിരോധവും ഒന്നടങ്കം കയറിക്കളിച്ചു. ഒടുവിൽ 52ാം മിനിറ്റിൽ റയലിന് അർഹിച്ച ഗോൾ. ടോണി ക്രൂസെടുത്ത ഫ്രീകിക്ക് മഴവില്ലുപോലെ വളഞ്ഞ് ബോക്സിലേക്ക് വന്നപ്പോൾ ചാടി തലവെച്ചത് പ്രതിരോധ ഭടൻ പെപ്പെയായിരുന്നു. ബുള്ളറ്റ് ഹെഡറിനുനേരെ ചാടിനോക്കാനല്ലാതെ യാൻ ഒബ്ലകിന് മറ്റൊന്നും കഴിഞ്ഞതുമില്ല. ഇതോടെ റയൽ ആരാധകർ ഒന്നടങ്കം ആർത്തിരമ്പി. ഒടുവിൽ 85ാം മിനിറ്റിൽ റയൽ ആരാധകർ നിശ്ശബ്ദരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.