Posted On
date_range Updated On
date_range മുഹമ്മദ് സ്വലാഹിനെ ടീമിലെത്തിക്കാൻ ലിവർപൂൾ ശ്രമം
ലണ്ടൻ: എ.എസ് റോമയുടെ സ്ട്രൈക്കർ മുഹമ്മദ് സ്വലാഹിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ലിവർപൂൾ അധികൃതർ റോമ മാനേജ്മെൻറുമായി സംസാരിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ പുറത്തുവിടുന്നു. കോച്ച് യുറുഗൻ ക്ലോപ്പിെൻറ പ്രേത്യക താൽപര്യത്തിലാണ് ഇൗജിപ്ത് താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുങ്ങുന്നത്. 35 മില്യൺ പൗണ്ടാണ് (ഏകദേശം 287 കോടി) ലിവർപൂൾ റോമക്കുമുമ്പാകെ വെക്കുന്ന തുക.
നേരത്തെ 2014-16 സീസണിൽ ചെൽസി ക്ലബിനോടൊപ്പം രണ്ടു വർഷത്തോളമുണ്ടായിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.13 മത്സരങ്ങളിൽ മാത്രമാണ് ബൂട്ടുകെട്ടാൻ തന്നെ അവസരമുണ്ടായിരുന്നത്. പിന്നീട് ലോണടിസ്ഥാനത്തിൽ ഫിയോറൻറീന, റോമ ക്ലബുകളിൽ കളിച്ചു. 2016ലാണ് ഇൗജിപ്ത് താരത്തെ റോമ സ്വന്തമാക്കിയത്. റോമക്കായി 29 ഗോളുകൾ അടിച്ചുകൂട്ടിയ താരത്തെ ക്ലബ് വിട്ടുകൊടുക്കുമോയെന്ന കാര്യത്തിൽ സംശയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.