റയലിനും ലെസിസ്റ്റർ സിറ്റിക്കും സമനില

പാരീസ്: ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ്, ലെസിസ്റ്റർ സിറ്റി എന്നിവർക്ക് സമനില. ഗ്രൂപ്പ് എഫിൽ റയൽ മാഡ്രിഡിനെ 3-3ന് ലീഗാ വാർസയാണ് തളച്ചത്. മത്സരം തുടങ്ങി 57 ാം സെക്കൻഡിൽ തന്നെ ഗോൾ നേടി ഗാരത് ബെയ്ൽ റയലിനെ മുന്നിലെത്തിച്ചെങ്കിലും ജയിക്കാൻ വിധിയുണ്ടായില്ല.

Full View

35 ാം മിനിറ്റിൽ കരിം ബെൻസേമ റയലിനായി രണ്ടാം ഗോൾ സ്കോർ ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് പോളിഷ് ക്ലബിൻെറ ഗോളടിയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ അവർ നിലവിലെ ജേതാക്കളെ വരുതിയിലാക്കി.
 

40,58, 83 മിനിട്ടുകളിലായി വല കുലുക്കി പോളിഷുകാർ മുന്നിലെത്തി. വി.ഒട്ജിഡ്ജ, എം. റഡോവിക്, ടി.മൗലിൻ എന്നിവരാണ് യഥാക്രമം ഗോൾ നേടിയത്. 58ാം മിനിറ്റിൽ ഗോൾ നേടി ക്രൊയേഷൻ താരം മറ്റിയോ കൊവാകിക് റയലിൻെറ തോൽവി ഒഴിവാക്കി. സൂപ്പർ താരം റോണാൾഡോക്ക് മത്സരത്തിൽ ഗോൾ കണ്ടെത്താനായില്ല. 


ഗ്രൂപ്പ് എഫിൽ സമനിലയോടെ മാഡ്രിഡ് ബോറൂസിയ ഡോർട്ട് മുണ്ടിന് രണ്ട് പോയൻറ് പിറകിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിജയികളായ ലെസിസ്റ്ററിനെ കോപ്പൻഹേഗനാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. പോർച്ചുഗൽ ക്ലബ് സ്പോർട്ടിങിനെ ജർമൻക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ഒരു ഗോളിന് തോൽപിച്ചു.


 

Tags:    
News Summary - Legia Warsaw 3-3 Real Madrid: Blancos blow brilliant Bale blitz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.