Posted On
date_range Updated On
date_range കേരള ബ്ലാസ്റ്റേഴ്സ് സ്പെയിനിലേക്ക് തിരിച്ചു
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണ് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് സ്പെയിനിലേക്ക് യാത്ര തിരിച്ചു. വ്യാഴാഴ്ച രാത്രി 9.30ഓടെ ഹൈദരാബാദിൽനിന്ന് എത്തിഹാദ് വിമാനത്തിലാണ് സംഘം യാത്ര തിരിച്ചത്. അസിസ്റ്റൻറ് കോച്ച് താങ്ബോയ് സിങ്തോയുടെ നേതൃത്വത്തിൽ ഹൈദരാബാദിൽ പരിശീലനത്തിലായിരുന്നു താരങ്ങൾ.
അതേസമയം, ദേശീയ ക്യാമ്പിലുള്ള സന്ദേശ് ജിങ്കാൻ, ലാൽരുത്താര, ജാക്കിചന്ദ് സിങ്, സി.കെ. വിനീത് എന്നിവർ സംഘത്തിലില്ല. ഇവർ അടുത്തവാരം ടീമിനൊപ്പം ചേരും. നവംബർ 17നാണ് ഐ.എസ്.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
അതേസമയം, ദേശീയ ക്യാമ്പിലുള്ള സന്ദേശ് ജിങ്കാൻ, ലാൽരുത്താര, ജാക്കിചന്ദ് സിങ്, സി.കെ. വിനീത് എന്നിവർ സംഘത്തിലില്ല. ഇവർ അടുത്തവാരം ടീമിനൊപ്പം ചേരും. നവംബർ 17നാണ് ഐ.എസ്.എൽ മത്സരങ്ങൾ ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.