ക്രിസ്​റ്റ്യാനോ രക്ഷകൻ; തോൽവി ഒഴിവാക്കി യുവൻറസ്​

ടൂറിൻ: സൂപ്പർ താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പെനാൽറ്റി ഗോളിൽ തോൽവി ഒഴിവാക്കി യുവൻറസ്​. അറ്റ്​ലാ​​െൻറക്കെതിരായ മത്സരത്തിലാണ്​ ​പറങ്കി നായക​​െൻറ രണ്ടു ​പെനാൽറ്റി ഗോളിൽ യുവൻറസ്​ ആശ്വാസ സമനില(2-2) നേടുന്നത്​. രണ്ടു തവണയും പിന്നിട്ടു നിന്നതിനു ശേഷമായിരുന്നു ക്രിസ്​റ്റ്യാനോയുടെ പെനാൽറ്റി യുവൻറസിന്​ തുണക്കെത്തിയത്​.

 

ആദ്യ പകുതിയിൽ ദുവാൻ സപാറ്റ(16) നേടിയ ഗോളിൽ അറ്റ്​ലാൻറ മുന്നിലെത്തിയിരുന്നു. എന്നാൽ, ആദ്യ പകുതിക്കു പിന്നാലെ ക്രിസ്​റ്റ്യാനോയുടെ പെനാൽറ്റിയിൽ(55) യുവൻറസ്​ ഒപ്പമെത്തി. പക്ഷേ, പ്രതിരോധത്തിലുണ്ടായ ചോർച്ചയിൽ 80ാം മിനിറ്റിൽ വീണ്ടും യുവൻറസിന്​ തിരിച്ചടിയുണ്ടായി. പകരക്കാരനായി എത്തിയ റുസ്​ലൻ മലിനോവ്​സ്​കിയാണ്​ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചത്​.

 

എന്നാൽ, 90ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി ഭാഗ്യം യുവൻറസിനെ തേടിവന്നപ്പോൾ സൂപ്പർ താരം പിഴവില്ലാതെ ടീമിന്​ ആശ്വാസ സമനില എത്തിക്കുകയായിരുന്നു. എട്ടു പോയൻറി​​െൻറ ലീ​ഡുമായി ഒന്നാം സ്​ഥാനത്താണ്​ യുവൻറസ്​. അറ്റ്​ലാൻറ(67 പോയൻറ്​) മൂന്നാം സ്​ഥാനത്താണ്​.

News Summary - Juventus 2-2 Atalanta: Cristiano Ronaldo scores two penalties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT