Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവ സെമിയിൽ
മഡ്ഗാവ്: കോച്ച് സെർജിയോ ലൊബേറ ടീം വിട്ടതൊന്നും എഫ്.സി ഗോവയെ തെല്ലും ഏശിയ ലക്ഷ ണമില്ല. അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെ 4-1ന് പഞ്ഞിക്കിട്ട് ഗോവ ഐ.എസ്.എൽ സീസണിെൻറ സെമിഫൈനലിൽ ഇടംനേടുന്ന ആദ്യ ടീമായി മാറി. രണ്ടു വട്ടം വെടിപൊട്ടിച്ച ഹ്യൂഗോ ബൗമസും (19, 50) കോറോയുമാണ് (68, 87) സ്വന്തം മൈതാനത്തിൽ ഗോവക്കായി ഗോൾപട്ടിക തികച്ചത്.
64ാം മിനിറ്റിൽ മാഴ്സലീന്യോ ഹൈദരാബാദിെൻറ ഏക ഗോൾ സ്വന്തം പേരിലാക്കി. 16 കളികളിൽ 33 പോയൻറുമായി ഗോവ ഒന്നാം സ്ഥാനത്തും ആറു പോയൻറ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്തുമാണ്. 15 കളികളിൽ 30 പോയൻറ് നേടിയ എ.ടി.കെ ഗോവക്ക് തൊട്ടുപിറകിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.