ജയിച്ചിട്ടും ഗോവ പുറത്ത്; ചെന്നൈയിൻ എഫ്.സി ഐ.എസ്.എൽ ഫൈനലിൽ

പനജി: ചെന്നൈയിൻ എഫ്‌.സിക്കെതിരെ ഉജ്വല വിജയത്തോടെ ഐ.എസ്.എല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തി‍യിട്ടും എഫ്.സി ഗോവക്ക് ഫൈനൽ കാണാതെ മടക്കം. ഗോൾമഴ പെയ്ത രണ്ടാം പാദ സെമിയിൽ 4-2നാണ് ഗോവ ജയിച്ചത്. എന്നാൽ, ആദ്യ പാദത്തിലേറ്റ 1-4ന്‍റെ പരാജയം ഗോവയുടെ കണ്ണീർ വീഴ്ത്തി.

ഇരുപാദങ്ങളിലുമായി 6-5ന്‍റെ ജയം നേടിയാണ് ചെന്നൈയിൻ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. നാലാം തവണയാണ് ചെന്നൈ ടീം കലാശക്കളിക്ക് യോഗ്യത നേടുന്നത്. ബെംഗളൂരു എഫ്‌.സി- എ.ടി.കെ സെമിയിലെ വിജയികളാണ് ഫൈനലില്‍ ചെന്നൈയുടെ എതിരാളികള്‍.

Tags:    
News Summary - isl semi final -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.