Posted On
date_range Updated On
date_range ഐ.എസ്.എല്ലിൽ ഇനി വിദേശികൾ 3+1
ന്യൂഡൽഹി: ആഭ്യന്തര ലീഗിൽ വിദേശ താരങ്ങളുടെ എണ്ണം കുറക്കാനുള്ള ഏഷ്യൻ ഫുട്ബാൾ ഫെഡറേഷൻ നിർദേശം നടപ്പാക്കാൻ എ.ഐ.എഫ്.എഫ് ടെക്നികൽ കമ്മിറ്റിയുടെ ശിപാർശ. ഇതു പ്രകാരം ഐ.എസ്.എൽ, ഐ. ലീഗിൽ െപ്ലയിങ് ഇലവനിലെ വിദേശ താരങ്ങളുടെ എണ്ണം അഞ്ചിൽ നിന്ന് നാലായി ചുരുങ്ങും.
അതാവട്ടെ, 3 വിദേശികളും, ഒരു ഏഷ്യൻ താരവും എന്ന ഫോർമേഷനിലും ആവും. ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാക്കിെൻറ ആശീർവാദത്തോടെയാണ് പുതിയ നിർദേശം അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ നടപ്പാക്കുന്നത്. വെള്ളിയാഴ്ച ചേർന്ന ടെക്നിക്കൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.