Posted On
date_range Updated On
date_range പ്രീതം കോട്ടലും എഡൂ ഗാർഷ്യയും എ.ടി.കെയിലേക്ക്
ന്യൂഡൽഹി: ജനുവരി ട്രാൻസ്ഫറിൽ വമ്പൻ നീക്കവുമായി എ.ടി.കെ. ആദ്യ നാലിലെത്താൻ പോരടിച്ചുകൊണ്ടിരിക്കുന്ന െകാൽ ക്കത്തക്കാർ മുൻ ബംഗളൂരു എഫ്.സി താരം എഡൂ ഗാർഷ്യയെയും ഡൽഹി ഡൈനാമോസിെൻറ ഇന്ത്യൻ ഡിഫൻഡർ പ്രീതം കോട്ടലിനെയും ക്ലബിലെത്തിച്ചു.
ഇരുവരെയും സ്വന്തമാക്കിയ വിവരം ക്ലബ് ഒൗദ്യോഗികമായി അറിയിച്ചു. നിലവിൽ ചൈനീസ് ലീഗിൽ കളിക്കുകയാണ് ഗാർഷ്യ. അന്താരാഷ്ട്ര ഇടവേളക്കുശേഷം രണ്ടു പേരും എ.ടി.കെ ജഴ്സിയിൽ പന്തുതട്ടും.
20 ലക്ഷം രൂപയാണ് കോട്ടലിെൻറ കൈമാറ്റത്തുക. മോഹൻ ബഗാനിൽനിന്ന് 2017ലാണ് താരത്തെ ഡൽഹി സ്വന്തമാക്കുന്നത്. 24 മത്സരങ്ങളിൽ ഡൽഹിക്കായി രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. നിലവിൽ കോട്ടൽ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിലുണ്ട്. 2016 സീസണിൽ കൊൽക്കത്തക്കായി ലോണിൽ കളിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.