Posted On
date_range Updated On
date_range ബംഗളൂരു എഫ്.സി ഗോൾകീപ്പർ ഗുർപ്രീതിന് വിലക്ക്; മൂന്നു ലക്ഷം പിഴ
ബംഗളൂരു: ബംഗളൂരു എഫ്.സിയുടെ വിശ്വസ്ത ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് െഎ.എസ്.എല്ലിലെ അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും. ഗോവക്കെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട ഗുർപ്രീതിന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ അച്ചടക്ക സമിതിയാണ് രണ്ട് കളികളിൽ വിലക്കും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചത്. നവംബർ 30ന് എഫ്.സി ഗോവക്കെതിരായ മത്സരത്തിൽ എതിർതാരത്തോട് മോശമായി പെരുമാറിയതിെൻറ പേരിൽ മാച്ച് റഫറിയുടെ ശിപാർശപ്രകാരമാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.