ജാംഷഡ്പുർ: ബ്ലാസ്േറ്റഴ്സിെൻറ ജൈത്രയാത്ര ടാറ്റയുടെ ഉരുക്കു സ്റ്റീലിൽ തട്ടി നിന്നു. ഹാട്രിക് എവേ ജയം തേടി ജാംഷഡ്പുരിെൻറ തട്ടകത്തിലെത്തിയ ഹ്യൂമേട്ടനും സംഘത്തിനും 2-1െൻറ തോൽവി. ആദ്യ പകുതിയിലേറ്റ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കോപ്പലാശാെൻറ മുന്നിൽ മുട്ടുമടക്കിയത്. തിരിച്ചടി നൽകാൻ ബ്ലാസ്റ്റേഴ്സ് ആവുംവിധം ശ്രമിച്ചെങ്കിലും ഉരുക്കുകോട്ടക്കാർ എന്ന ജാംഷഡ്പുരിെൻറ വിളിപ്പേര് കളത്തിൽ കണ്ടപ്പോൾ, മുന്നേറ്റമൊന്നും വിജയംകണ്ടില്ല. അവസാന സമയത്ത് സിഫിനിയോസ് ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.
Ashim left Rachubka flat-footed with this goal! His first of the season!#LetsFootball #JAMKER https://t.co/h5DozJ2UDO pic.twitter.com/vIOCO3fpiT
— Indian Super League (@IndSuperLeague) January 17, 2018
ചൂടുപിടിക്കുംമുേമ്പ ഗോൾ
ആദ്യ ടച്ചിന് കൈനീട്ടി വായിൽനിന്ന് റഫറി വിസിൽ എടുത്തിരുന്നില്ല, അപ്പോഴേക്കും മഞ്ഞപ്പടയുടെ വലയിൽ പന്തെത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ ക്യാപ്റ്റൻ സന്ദേശ് ജിങ്കാനും സംഘവും പരസ്പരം നോക്കിനിന്നു. ആദ്യ ടെച്ച് തന്നെ (35ാം സെക്കൻഡ്) ലക്ഷ്യത്തിലെത്തിച്ച് ജാംഷഡ്പുർ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു.
മുന്നേറ്റക്കാരൻ അശീം ബിശ്വാസ് നൽകിയ ത്രൂപാസിൽനിന്ന് ജെറിയാണ് സ്കോർ ചെയ്തത്. ഒാഫ് കെണി െപാട്ടിച്ച് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കടന്ന് ജെറിയെത്തുേമ്പാൾ, മുന്നിലുണ്ടായിരുന്നത് ഗോളി പോൾ റഹൂബ്ക്ക മാത്രം. ഞൊടിയിടയിൽ തെന്നിമാറി ജെറി പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോൾ, ടാറ്റ സ്േപാർട്സ് കോംപ്ലക്സ് സ്റ്റേഡിയം ആർത്തുല്ലസിച്ചു.
We knew Jerry was quick but this is incredible! 22 seconds it took Jerry to score!#LetsFootball #JAMKER pic.twitter.com/OwxI6yDvOz
— Indian Super League (@IndSuperLeague) January 17, 2018
അപ്രതീക്ഷിതമായി വഴങ്ങിയ ഗോൾ തിരിച്ചടിക്കാനായി ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിക്കുന്നതിനിടയിലാണ് രണ്ടാം ഗോൾ. ഇടതുവിങ്ങിൽനിന്ന് ജെറി നൽകിയ പാസിൽ തട്ടിയകറ്റാൻ സന്ദേശ് ജിങ്കാനും വെസ് ബ്രൗണും പരാജയപ്പെട്ടതാണ് ഗോളിലേക്ക് നയിച്ചത്. പന്തുകിട്ടിയ അശീം ബിശ്വാസ് പിഴക്കാതെ വലകുലുക്കുകയും ചെയ്തു. ഇത്തവണയും റഹൂബ്ക്കക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
അതിനിടക്ക്, ബ്ലാസ്റ്റേഴ്സിെൻറ മധ്യനിര നിയന്ത്രിച്ച്, കഴിഞ്ഞ രണ്ടു മത്സരത്തിലും വിജയത്തിലെത്തിച്ച കിസീറ്റോ കെസിറോൺ പരിക്കേറ്റു പുറത്തായത് മഞ്ഞപ്പടയുടെ താളം തീർത്തും തെറ്റിച്ചു.
.@Humey_7 almost equalised, but Raju cleared it off the line!
— Indian Super League (@IndSuperLeague) January 17, 2018
Watch it LIVE on @hotstartweets: https://t.co/xjhg8uXUXe
JioTV users can watch it LIVE on the app. #ISLMoments #JAMKER #LetsFootball pic.twitter.com/cKjJMuW4tl
ആശ്വാസം അവസാനത്തിൽ
രണ്ടാം പകുതിയിൽ ഇയാൻ ഹ്യൂമിനെ തിരിച്ചുവിളിച്ച് മാർക്ക് സിഫിനിയോസിനെ കോച്ച് ഡേവിഡ് ജെയിംസ് ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. മുനയൊടിഞ്ഞ ബ്ലാസ്റ്റേഴ്സിെൻറ മുേന്നറ്റങ്ങളെല്ലാം ജാംഷഡ്പുരിെൻറ ബോക്സിലെത്തുന്നതിനുമുേമ്പ തിരിച്ചുപോന്നു. ഒടുവിൽ ആശ്വാസ ഗോൾ സിഫിനിയോസ് ഹെഡറിലൂടെ നേടിയെങ്കിലും, സമയം വളരെ വൈകിയിരുന്നു. 93ാം മിനിറ്റിൽ ജിങ്കാൻ നൽകിയ ക്രോസിൽനിന്നായിരുന്നു ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.