Posted On
date_range Updated On
date_range ഹാട്രിക്കുമായി ഡോൻഗൽ; ചെന്നൈയിനെ അട്ടിമറിച്ച് നോർത്ത്ഇൗസ്റ്റ്
ഗുവാഹതി: മണിപ്പൂരി താരം സെമിൻലൻ ഡോൻഗൽ ഹാട്രിക്കുമായി മിന്നിച്ച മത്സരത്തിൽ ശക്തരായ ചെന്നൈയിനെ 3-1ന് നോർത്ത് ഇൗസ്റ്റ് അട്ടിമറിച്ചു. നോർത്ത് ഇൗസ്റ്റിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ ചെന്നൈയിനെ തീർത്തും പ്രതിരോധത്തിലാക്കിയാണ് വടക്കുകിഴക്കൻ സംഘത്തിെൻറ ജയം. പുതിയ കോച്ച് അവ്റം ഗ്രാൻഡിെൻറ ശിക്ഷണത്തിൽ അടിമുടി മാറിയ വടക്കുകിഴക്കൻ പടക്ക് ഇതോടെ മൂന്നാം ജയമായി.
ആവേശം നിറഞ്ഞ പോരിൽ 42ാം മിനിറ്റിലാണ് മണിപ്പൂരി താരം ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ 46, 68 മിനിറ്റിലും ഗോൾ നേടി സെമിൻലൻ ഡോൻഗൽ െചന്നൈയിനെ ഞെട്ടിക്കുകയായിരുന്നു. എതിരാളികളുടെ ആശ്വാസ ഗോൾ ഇനീഗോ കാൽഡറോണിെൻറ ബൂട്ടിൽനിന്നാണ്. ഒന്നാം സ്ഥാനം പിടിക്കാനുള്ള ചെന്നൈയിനിെൻറ മോഹം ഇതോടെ ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.