Posted On
date_range Updated On
date_range നോർത്ത് ഇൗസ്റ്റിന് ആറാം തോൽവി
ഗുവാഹതി: വടക്കുകിഴക്കൻ പോരാളികൾക്ക് ഇനിയും ട്രാക്കിലാവാൻ കഴിഞ്ഞിട്ടില്ല. ഒമ്പതാം മത്സരത്തിനിറങ്ങിയ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് വീണ്ടും തോറ്റു. സ്വന്തം തട്ടകത്തിലെ പോരാട്ടത്തിൽ എ.ടി.കെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. ഇതോടെ സീസണിൽ നോർത്ത് ഇൗസ്റ്റിന് ആറാം തോൽവിയായി. വിലപ്പെട്ട മൂന്നുപോയൻറുമായി എ.ടി.കെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് 12 പോയേൻറാടെ ആറാം സ്ഥാനത്തെത്തി. ആവേശം നിറഞ്ഞ പോരിൽ കൊൽക്കത്തക്കായിരുന്നു മുൻതൂക്കം. എ.ടി.കെയുടെ മുന്നേറ്റത്തിന് തടയിടാൻ ആതിഥേയർ നന്നായി വിയർപ്പൊഴുക്കി. അധ്വാനിച്ചു കളിച്ച എ.ടി.കെക്ക് അർഹിച്ച ഗോൾ 73ാം മിനിറ്റിലെത്തി. പോർചുഗീസ് താരം സെകിൻഹ സൂപ്പർ വോളിയിലൂടെ വലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.