Posted On
date_range Updated On
date_range ചെന്നൈ സിറ്റി-ബംഗളൂരു എഫ്.സി പ്രീസീസൺ മത്സരം സമനിലയിൽ
ചെന്നൈ: െഎ.എസ്.എൽ നാലാം സീസണിനു മുന്നോടിയായി നടന്ന ചെന്നൈ സിറ്റി-ബംഗളൂരു എഫ്.സി പ്രീസീസൺ മത്സരം സമനിലയിൽ. കർണാടകയിലെ ബെള്ളാരിയിൽ നടന്ന മത്സരത്തിൽ െഎ ലീഗ് സൂപ്പർ ക്ലബ് ബംഗളൂരുവിനെ 2-2നാണ് മുൻ െഎ.എസ്.എൽ ചാമ്പ്യന്മാർ സമനിലയിൽ പിടിച്ചത്.
ഞായറാഴ്ച ഇരു ടീമുകളും രണ്ടാം മത്സരത്തിനിറങ്ങും. സൂപ്പർ താരം സുനിൽ ഛേത്രി, മിസോറം താരം ഡാനിയൽ ലാൽഹിംപുയ എന്നിവർ നേടിയ ഗോളിൽ മുന്നിട്ടുനിന്ന ബംഗളൂരുവിനെ ചെന്നൈ പിടിച്ചുകെട്ടുകയായിരുന്നു. ഗുർപ്രീത് സിങ്, വെനിയമിൻ ഷൂമീകോ എന്നിവരാണ് ചെന്നൈയുടെ സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.