Posted On
date_range Updated On
date_range ഭാരോദ്വഹന താരം സുശീല പൻവാർ ഉത്തേജകമരുന്നടിക്ക് പിടിയിൽ
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം ഗോൾകീപർ സുപ്രത പാലിനു പിന്നാലെ ഭാരോദ്വഹന താരവും ഉത്തേജക കുരുക്കിൽ. ഉത്തർപ്രദേശുകാരിയായ ഭാരോദ്വഹന താരം സുശീല പൻവാറാണ് ഉത്തേജക മരുന്നടിയിൽ പിടിക്കപ്പെട്ടത്.മാർച്ച് 25ന് പാട്യാലയിൽ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിലാണ് താരം കുടുങ്ങുന്നത്. ‘എ’ സാമ്പിൾ ഫലം പോസറ്റീവായതോടെ ഇന്ത്യൻ ഭാരോദ്വഹന ഫെഡറേഷൻ (െഎ.എം.എഫ്) പൻവാറിനെ സസ്പെൻറ് ചെയ്തു. ഗുവാഹത്തിയിൽ കഴിഞ്ഞ വർഷം നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ 75 കിലോഗ്രാം വിഭാഗത്തിൽ പൻവാർ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.