ന്യൂഡൽഹി: സ്പെയിനിൽ നടക്കുന്ന അണ്ടർ-20 കോട്ടിഫ് ടൂർണമെൻറിൽ തങ്ങളുടെ ടീമിനെ 2-1ന് ഞെട്ടിച്ച ഇന്ത്യൻ ചുണക്കുട്ടികളെ വാനോളം പ്രശംസിച്ച് കോച്ച് ലയണൽ സ്കലോനിയും മുൻ ദേശീയ താരവും അർജൻറീന അണ്ടർ-20 ടീം ടെക്നിക്കൽ ഡയറക്ടറുമായ പാബ്ലോ െഎമറും.
ഇന്ത്യൻ ബോയ്സ് അത്യുത്സാഹത്തോടുകൂടി വളരെ നന്നായി പന്തുതട്ടിയതായും ഇന്ത്യയുടെ മറ്റ് പ്രായപരിധിയിലുള്ള ടീമുകളുമായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ താൽപര്യപ്പെടുന്നതായും െഎമർ വ്യക്തമാക്കി. അർജൻറീനയുടെ ഇടക്കാല കോച്ച് കൂടിയായ സ്കലോനി ടീമിനെതിരായ അമർജിത് സിങ്ങിെൻറയും ജീക്സൺ സിങ്ങിെൻറയും പ്രകടനത്തെ പേരെടുത്ത് പറഞ്ഞാണ് പ്രശംസിച്ചത്.
ഇതേ നിലവാരത്തിൽ കളിക്കാർ മൂന്ന് നാലു കൊല്ലംകൂടി പന്തുതട്ടുകയാണെങ്കിൽ മികച്ച ഭാവിയാണ് ഇവരെ കാത്തിരിക്കുന്നതെന്ന് സ്കലോനി കൂട്ടിച്ചേർത്തു. െഎമറും സ്കലോനിയും ഇന്ത്യൻ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.