െബൽഗ്രേഡ്: ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി വിദേശ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടർ^16 ഫുട്ബാൾ ടീമിന് വിജയത്തുടക്കം. സെർബിയയിൽ നടക്കുന്ന ചതുർരാഷ്ട്ര ടൂർണമെൻറിലെ ആദ്യ മത്സരത്തിൽ ജോർഡനെയാണ് ഇന്ത്യ 2-1ന് കീഴടക്കിയത്. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു കൗമാരപ്പടയുടെ തിരിച്ചുവരവ്.
രണ്ടാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങിയ ഇന്ത്യ പിന്നീട് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 17ാം മിനിറ്റിൽ വിക്രമിെൻറ ക്രോസിൽ ക്ലോസ് റേഞ്ച് ഫിനിഷിങ്ങിലൂടെ റിഡ്ജെയാണ് സ്കോർ ചെയ്തത്. 26ാം മിനിറ്റിൽ റിഡ്ജെയുടെ ശ്രമം പോസ്റ്റിൽതട്ടി മടങ്ങിയപ്പോൾ റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച് രോഹിത് ഇന്ത്യക്ക് ജയം സമ്മാനിച്ചു.
രണ്ടാം പകുതിയിൽ സമനിലക്കായി ജോർഡൻ ഇരമ്പിക്കയറിയെങ്കിലും ഗോൾകീപ്പർ ലാൽബിയാക്ലുവ ജോങ്തെയുടെ മികച്ച സേവുകൾ ഇന്ത്യയെ കാത്തു. അടുത്ത കളിയിൽ വെള്ളിയാഴ്ച ഇന്ത്യ ആതിഥേയരായ സെർബിയയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.