'ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിനീത് സർക്കാർ ജോലി ഉപേക്ഷിക്കണം'

തൃശൂർ: പ്രഫഷണൽ ഫുട്ബോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് സി.കെ.വിനീത് സർക്കാർ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന്  ഐ.എം.വിജയൻ. ഏജിസ് ഓഫീസിലെ ജോലി ഉപേക്ഷിക്കുന്നതാണ് നല്ലത്. കേരള പോലീസിൽ എ.എസ്.ഐ ആയിരിക്കെ താൻ ജോലി വേണ്ടെന്ന് വച്ച് പ്രഫഷണൽ ഫുട്ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. വിനീത് നല്ല രീതിയിൽ ഇപ്പോൾ കളിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പ്രഫഷണൽ ഫുട്ബോളിൽ തിളങ്ങാൻ കഴിയുമെന്നും സർക്കാർ ജോലി സംബന്ധിച്ച ചട്ടങ്ങളിൽ ഇളവുകൾ സാധ്യമല്ലാത്തതിനാൽ ജോലി ഉപേക്ഷിക്കുകയേ മാർഗമുള്ളൂ എന്നും ഐ.എം.വിജയൻ വ്യക്തമാക്കി.

മതിയായ ഹാജരില്ലെന്ന കാരണത്താൽ ദേശീയ ഫുട്ബോൾ താരമായ സി.കെ.വിനീതിനെ ഏജീസ് ഓഫീസിലെ ജോലിയിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നതായ വാർത്തയോട് പ്രതികരിക്കുകയായിരുന്നു വിജയൻ.
 

Tags:    
News Summary - im vijayan advice to ck vineeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.