?????????????????? ????????????? ?????????? ??????? ?????????? ?????

ലെസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗിലെ 14ാം തോല്‍വി; തരംതാഴ്ത്തല്‍ ഭീഷണിയില്‍

ലണ്ടന്‍: ചാമ്പ്യന്മാന്‍ ഇത്തവണ പറയിപ്പിച്ചേ അടങ്ങൂ. സീസണിലെ തുടര്‍ തോല്‍വികളുടെ പട്ടികയില്‍ മറ്റൊന്നുകൂടി ഏറ്റുവാങ്ങിയവര്‍ തരംതാഴ്ത്തലിനരികെ. അവസാന സ്ഥാനക്കാരില്‍ ഉള്‍പ്പെട്ട സ്വാന്‍സീ സിറ്റിയോട് 2-0ത്തിന് തോല്‍വി വഴങ്ങിയ ലെസ്റ്റര്‍ ഒരു പോയന്‍റ് വ്യത്യാസത്തില്‍ മാത്രം മുന്നില്‍. എന്നാല്‍, ജയിച്ച് മൂന്ന് പോയന്‍റ് നേടിയ സ്വാന്‍സീ സിറ്റി തരംതാഴ്ത്തല്‍ പട്ടികയില്‍നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടു. ലെസ്റ്ററിനെയും മിഡില്‍ബ്രൊയെയും വകഞ്ഞുമാറ്റി സ്വാന്‍സീസിറ്റി 16ാം സ്ഥാനത്തത്തെി. 25 കളികളില്‍ 21 പോയന്‍റ് മാത്രമുള്ള ലെസ്റ്റര്‍ 17ാം സ്ഥാനത്താണ്. ഇനി സമനിലയോ തോല്‍വിയോ മതിയാവും തരംതാഴ്ത്തല്‍ പട്ടികയിലേക്ക് പ്രവേശനം കിട്ടാന്‍. ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ലെസ്റ്ററിന്‍െറ കഥകഴിച്ചത്. 36ാം മിനിറ്റില്‍ അല്‍ഫി മോസണാണ് ആദ്യ വെടി ഉതിര്‍ത്തത്. പിന്നീട് മാര്‍ട്ടിന്‍ ഒല്‍സണ്‍ 45ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടി. ഇരുഗോളുകള്‍ക്ക് മറുപടി പറയാന്‍ ലെസ്റ്ററിനാവാതിരുന്നതോടെ ഈ സീസണില്‍ ചാമ്പ്യന്മാര്‍ വീണ്ടുമൊരു തോല്‍വി ഏറ്റുവാങ്ങി.

ഗ്രീസ്മാന്‍ രക്ഷകന്‍; അത്ലറ്റികോക്ക് ജയം
മഡ്രിഡ്: അടിയും തിരിച്ചടിയും കണ്ട അത്ലറ്റികോ മഡ്രിഡ്-സെല്‍റ്റ ഡി വിഗോ മത്സരത്തില്‍ അവസാനചിരി മഡ്രിഡ് വമ്പന്മാര്‍ക്ക്. അഞ്ചാം മിനിറ്റില്‍ തന്നെ സെല്‍റ്റതാരം ഗുസ്താവേ ഡാനിയല്‍ നേടിയ ഗോളില്‍ പകച്ച അത്ലറ്റികോയെ ടോറസ് കളിയിലേക്ക് തിരിച്ചത്തെിച്ചു. സിസര്‍കട്ടിലൂടെ 11ാം മിനിറ്റിലായിരുന്നു ഗോള്‍. എന്നാല്‍, പിന്നാലെ ആതിഥേയര്‍ക്ക് ലഭിച്ച പെനാല്‍റ്റി ടോറസ് കളഞ്ഞു കുളിക്കുകയും ചെയ്തു. രണ്ടാം പകുതിയിലെ 78ാം മിനിറ്റില്‍ സെല്‍റ്റ വീണ്ടും ഗോള്‍ നേടി. എന്നാല്‍ ബെല്‍ജിയം താരം യാനിസ് കരാസ്കോ 86ാം മിനിറ്റില്‍ സമനില പിടിച്ചു. രണ്ടു മിനിറ്റ് പൂര്‍ത്തിയായതോടെ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ മനോഹര ഗോളിലൂടെ ടീമിനെ വിജയിപ്പിക്കുകയായിരുന്നു.

 

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT