മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ്​ ലീ​ഗ്​ ക​പ്പി​ൽ ബ്രി​സ്​​റ്റ​ൾ സി​റ്റി​യെ തോ​ൽ​പി​ച്ച്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഫൈ​ന​ലി​ൽ. പെ​പ്​ ഗ്വ​ർ​ഡി​യോ​ള​ക്കു കീ​ഴി​ലെ സി​റ്റി​യു​ടെ ആ​ദ്യ കി​രീ​ട​പ്പോ​രാ​ട്ട​മാ​ണി​ത്. ബ്രി​സ്​​റ്റ​ളി​​െൻറ ത​ട്ട​ക​ത്തി​ൽ ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ 2-3ന്​ ​വി​ജ​യി​ച്ച​തോ​ടെ, ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി 5-3​െൻ​റ വ​ൻ മാ​ർ​ജി​നി​ലാ​ണ്​ സി​റ്റി ലീ​ഗ്​ ക​പ്പി​​െൻറ ഫൈ​ന​ലി​ലേ​ക്ക്​ മാ​ർ​ച്ചു ചെ​യ്​​ത​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു വി​ജ​യം. 

ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ 43ാം മി​നി​റ്റി​ൽ ലി​റോ​യ്​ സെ​യ്​​നാ​ണ്​ ആദ്യ ഗോ​ൾ നേ​ടു​ന്ന​ത്. ര​ണ്ടാം പ​കു​തി​യി​ൽ സി​റ്റി വീ​ണ്ടും മു​ന്നി​ലെ​ത്തി. ഇ​ത്ത​വ​ണ സെ​ർ​ജി​യോ അ​ഗ്യൂ​റോ​യാ​ണ് (49) സ്​​കോ​ർ ചെ​യ്​​ത​ത്. പി​ന്നീ​ട്​ 64, 94 മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​​ ബ്രി​സ്​​റ്റ​ൾ തിരിച്ചു വന്നു.എ​ന്നാ​ൽ, 96ാം മി​നി​റ്റി​ൽ കെ​വി​ൻ ഡി​ബ്രൂ​യി​ൻ ക​ളി​ജ​യി​പ്പി​ച്ചു. ആ​ഴ്​​സ​ന​ൽ-​െ​ച​ൽ​സി മ​ത്സ​ര വി​ജ​യി​ക​ളാ​ണ്​ ഫൈ​ന​ലി​ൽ എ​തി​രാ​ളി.

Tags:    
News Summary - Football: Manchester City reach League Cup final-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.