Posted On
date_range Updated On
date_range ഐ ലീഗ് രണ്ടാം ഡിവിഷൻ: ജയത്തോടെ എഫ്.സി കേരള തുടങ്ങി
തൃശൂർ: ഐ ലീഗ് രണ്ടാം ഡിവിഷെൻറ തുടക്കം എഫ്.സി കേരളയുടെ വിജയാഘോഷത്തോടെ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഫത്തേഹ് ഹൈദരാബാദിനെ മറികടന്നാണ് നാട്ടുകാരുടെ മുന്നിൽ എഫ്.സി കേരള ആദ്യ വിജയം കൊണ്ടാടിയത്. ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
എഫ്.സി കേരളക്കായി മലയാളി മുന്നേറ്റതാരം എം.ജെ. ജോനസ് ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ എൽ. ലാൽറിൻ ഫെലയിലൂടെയാണ് ഫത്തേഹ് ഗോൾ മടക്കിയത്.
ആദ്യപകുതിയുടെ അവസാന മിനിറ്റിൽ മലയാളിതാരം വി.ജി. ശ്രേയസിെൻറ ഷോട്ട് പുറത്തേക്ക് തട്ടിക്കളയാനുള്ള ഹൈദരാബാദ് താരം ജസ്മൻ ഗുരുങ്ങിെൻറ സെൽഫ് ഗോളാണ് എഫ്.സി കേരളക്ക് വിജയം സമ്മാനിച്ചത്. 21ന് മധ്യ ഭാരതുമായാണ് എഫ്.സി കേരളയുടെ അടുത്ത മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.