Posted On
date_range Updated On
date_range വലൻസിയയോട് തോറ്റ് ബാഴ്സലോണ
വലൻസിയ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയെ അട്ടിമറിച്ച് വലൻസിയ. പോയൻറ് പട്ടികയിൽ റയലുമായി ഗുസ്തിപിടിച്ച് ഒന്നാം സ്ഥാനം നിലനിർത്തുന്ന ബാഴ്സലോണക്ക് വൻതിരിച്ചടിയാണ് ഈ അട്ടിമറി. കളിയുടെ ആദ്യ പകുതിയിൽ ഒരു പെനാൽറ് റി പാഴാക്കിയിട്ടും, രണ്ടാം പകുതിയിൽ പിറന്ന രണ്ട് ഗോളിലാണ് വലൻസിയ കറ്റാലൻമാർക്ക് സീസണിലെ നാലാം തോൽവി സമ്മാനിച്ചത്.
48ാം മിനിറ്റിൽ ജോർഡി ആൽബയുടെ ദേഹത്തുതട്ടി സെൽഫ് ഗോളായാണ് പതിച്ചതെങ്കിലും ഷോട്ടുതിർത്ത മാക്സിമിലിയാനോ ഗോമസിെൻറ മിടുക്കാണ് അവസരം സൃഷ്ടിച്ചത്. 77ാം മിനിറ്റിൽ ഫെറാൻ ടോറസ് തൊടുത്ത ഉഗ്രൻ ക്രോസിനെ ഗോമസ് വലയിലെത്തിച്ചു. മെസ്സിയും ഗ്രീസ്മാനും നയിച്ച ബാഴ്സ ആക്രമത്തെ മനോഹരമായി കെട്ടിപ്പൂട്ടിയാണ് വലൻസിയ തിരക്കഥമാറ്റിയത്. പോയൻറ് പട്ടകിയിൽ ബാഴ്സക്കും റയലിനും 43 പോയൻറാണ്. റയൽ ഇന്ന് രാത്രിയിൽ വയ്യഡോളിഡിനെ തോൽപിച്ചാൽ റയലിന് ലീഡുമായി ഒന്നാമതെത്താം.
പുതിയ പരിശീലകൻ ക്വികെ സെയ്ത്യാനു കീഴിൽ ബാഴ്സലോണയുടെ രണ്ടാം ലാലിഗ മത്സരമായിരുന്നു ഇത്. ആദ്യ കളിയിൽ ഗ്രനഡയോട് ഒരു ഗോളിനായിരുന്നു ജയം. തൊട്ടുപിന്നാലെ കിങ്സ് കപ്പിൽ രണ്ടാം ഡിവിഷൻ ടീം ഇബിസയോട് കഷ്ടിച്ച് (2-1) രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തോൽവിയും പിണഞ്ഞത് കോച്ചിന് സമ്മർദമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.