മലാഗയെ തോൽപിച്ചു; ലാ ലിഗയിൽ ബാഴ്​സയുടെ കുതിപ്പ്​ തുടരുന്നു

ബാഴ്​സലോണ: ലാ ലിഗയിൽ ബാഴ്​സലോണയുടെ കുതിപ്പ്​ തുടരുന്നു. ഒമ്പതാം റൗണ്ടിൽ മലാഗയെ 2^0ത്തിന്​ തോൽപിച്ചാണ്​ കറ്റാലന്മാരുടെ കുതിപ്പ്​. ലൂകാസ്​ ഡിഗ്​നെയുടെ പാസിൽ ജറാഡ്​ ഡിലോഫുവാണ്​ (രണ്ടാം മിനിറ്റ്​) ബാഴ്​സയുടെ ആദ്യ ഗോൾ നേടിയത്​. രണ്ടാം പകുതിയിൽ സൂപ്പർ താരം ​െമസ്സിയുടെ പാസിൽനിന്ന്​ ആന്ദ്രെ ഇനിയേസ്​റ്റയും (56ാം മിനിറ്റ്​) ഗോൾ നേടി ബാഴ്​സയുടെ വിജയം ഉറപ്പിച്ചു. ഇതോടെ, ഒമ്പതു കളിയിൽ 25 ​േപായൻറുമായി ബാഴ്​സ​ ഒന്നാം സ്​ഥാനത്താണ്​. 
 

Tags:    
News Summary - FC Barcelona beat Malaga CF to extend La Liga lead -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.