മഡ്രിഡ്: വെറുംകൈയോടെ സീസൺ അവസാനിപ്പിക്കാതിരിക്കാൻ ബാഴ്സലോണക്ക് അവസാന ചാൻസ്. സ്പാനിഷ് ലാ ലിഗയും ചാമ്പ്യൻസ് ലീഗും കൈവിട്ട ലയണൽ മെസ്സിക്കും കൂട്ടർക്കും രാജപദവി നിലനിർത്താൻ ഇന്നത്തെ കിങ്സ് കപ്പ് ഫൈനൽ നിർണായകം. അത്ലറ്റികോ മഡ്രിഡിെൻറ ഗ്രൗണ്ടായ വിസെെൻറ കാൾഡെറോണിലെ അവസാന മത്സരം എന്ന പ്രത്യേകതയുള്ള പോരാട്ടത്തിൽ ഡിപൊർടീവോ അലാവസാണ് എതിരാളി. വേദിയായ വിസെെൻറ കാൾഡെറോണിെൻറ അവസാന മത്സരമെന്നപോലെ, ബാഴ്സലോണ കോച്ച് ലൂയി എൻറിക്വെക്കും കറ്റാലന്മാർക്കൊപ്പമുള്ള അവസാന കളി.
ഒാരോ സീസണിലും രണ്ടോ മൂന്നോ കിരീടവുമായി കളി മതിയാക്കുകയാണ് ബാഴ്സയുടെ ശീലം. ഏറ്റവും കുറഞ്ഞത് ഒരു കിരീടമെങ്കിലും നൂകാംപിലെ അലമാരയിലെത്തും. എന്നാൽ, ഇക്കുറി പതിവെല്ലാം തെറ്റി. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ പുറത്തായവർക്ക്, ലാ ലിഗയിൽ മൂന്ന് പോയൻറ് വ്യത്യാസത്തിലും കിരീടം നഷ്ടമായി. 2014-15 സീസണിൽ ലാ ലിഗ, ചാമ്പ്യൻസ് ലീഗ്, കിങ്സ് കപ്പ് എന്നിവയുമായി ട്രിപ്ൾ നേട്ടത്തോടെ നൂകാംപിലെ ജോലി തുടങ്ങിയ ലൂയി എൻറിക്വെക്ക് തല ഉയർത്തി പടിയിറങ്ങാൻ ഇൗ കിരീടമെങ്കിലും അത്യാവശ്യമാണ്. മാത്രമല്ല, സീസണിലെ ലാ ലിഗ നഷ്ടപ്പെടുത്തിയതിൽ ഒരു പങ്കും ഇന്നത്തെ എതിരാളിയായ അലാവസിനുണ്ട്. റയൽമഡ്രിഡുമായി ഇഞ്ചോടിഞ്ച് മത്സരിക്കവെ, അലാവസ് 2-1ന് അട്ടിമറിച്ചതിനു നൽകിയ വിലയായിരുന്നു ഒരു ജയം വ്യത്യാസത്തിൽ നഷ്ടപ്പെടുത്തിയ കിരീടം.
ഹാട്രിക്കിന് എൻറിക്വെ
തീർക്കാനുള്ള കണക്കുകളുടെ നീണ്ട പട്ടികയുമായി ബാഴ്സലോണയിറങ്ങുേമ്പാൾ പരിക്കും സസ്പെൻഷനുമാണ് ക്ഷീണമാവുന്നത്. മുൻ നിരയിലെ എം.എസ്.എൻ എൻജിനിൽ ലൂയി സുവാരസും പ്രതിരോധത്തിൽ സെർജിയോ റോബർേട്ടായും സസ്പെൻഷൻ കാരണം ഇന്നിറങ്ങില്ല. ഫെബ്രുവരിയിൽ അത്ലറ്റികോ മഡ്രിഡിെനതിരെ നടന്ന നിർണായക സെമിയിലെ മരണക്കളിയിൽ ഇരുവരും രണ്ടു മഞ്ഞക്കാർഡുമായി പുറത്തായിരുന്നു. സുവാരസിന് പകരക്കാരനായി പാകോ അൽകാസറാവും മെസ്സിക്കും നെയ്മറിനുമൊപ്പം ചേരുക. പരിക്കിൽനിന്ന് മോചിതരായെങ്കിലും യാവിയർ മഷറാനോയും അലക്സി വിദാലും സീസണിലെ അവസാന മത്സരത്തിലും ഇറങ്ങാനിടയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മെസ്സിക്ക് കരിയറിലെ 700ാം മത്സരമെന്ന പ്രത്യേകതയുമുണ്ട്. അലാവസിനെതിരെ മൈതാനത്തും പുറത്തും ബാഴ്സക്കാണ് മുൻതൂക്കമെങ്കിലും പരീക്ഷണത്തിനില്ലെന്ന പക്ഷക്കാരനാണ് എൻറിക്വെ. കിങ്സ് കപ്പിൽ ബാഴ്സ തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിടുേമ്പാൾ സ്ഥാനമൊഴിയുന്ന പരിശീലകെൻറ ലക്ഷ്യം കിങ് ഹാട്രിക്. പരസ്പരം പത്ത് മത്സരത്തിൽ ഏറ്റുമുട്ടിയേപ്പാൾ ആറിലും ജയം ബാഴ്സക്കായിരുന്നു. രണ്ട് ജയം അലാവസിനും രണ്ട് സമനിലയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.