Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടണിനും ജയം
ലണ്ടൻ: ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും എവർട്ടണും ജയം. ഇരു ടീമുകളും ഏകപക്ഷീയമായ രണ്ടുഗോളിനാണ് ജയിച്ചത്. ചെൽസി സതാംപ്ടണിനെയും എവർട്ടൺ വെസ്റ്റ് ഹാം യുണൈറ്റഡിനെയുമാണ് പരാജയപ്പെടുത്തിയത്. എവേ മൽസരത്തിനിറങ്ങിയ ചെൽസിക്ക് വേണ്ടി ആറാം മിനുറ്റിൽ ഹസാർഡും 55ാം മിനുറ്റിൽ ഡിഗോ കോസ്റ്റയുമാണ് ഗോളുകൾ നേടിയത്.
ഡിഗോ കോസ്റ്റയുടെ അത്ഭുത ഗോളാണ് മൽസരത്തിെൻറ അഴക് വർദ്ദിപ്പിച്ചത്. എവർട്ടനു വേണ്ടി വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ ലുകാകുവും ബാർക്ലിയുമാണ് ഗോളുകൾ നേടിയത്.
പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ ചെൽസി 22 പോയിന്റുമായി നാലാം സ്ഥാനത്താണ്. 23 പോയിന്റ് വീതമുള്ള മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. 18 പോയിന്റുമായി എവർട്ടൺ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.