Posted On
date_range Updated On
date_range മാൽക്കമിന് ഡ്രോണിലേറി പറന്നെത്തിയ അവാർഡ്
മോസ്കോ: മൈതാനം അടച്ചുപൂട്ടി കളിക്കാർ വീട്ടിലിരിപ്പാണെങ്കിലും കോവിഡ്കാലത്തിന ് മുമ്പ് മികച്ച പ്രകടനം നടത്തിയ കളിക്കാരെ അഭിനന്ദാക്കാതെ വിടുന്നതെങ്ങനെയെന്നാ ണ് റഷ്യക്കാരുടെ പക്ഷം. രാജ്യത്തെ ഫുട്ബാൾ ലീഗിലെ പോയ മാസത്തെ മികച്ച കളിക്കാരനുള്ള അവാർഡ് നേടിയ സെനിത് സെൻറ് പീറ്റേഴ്സ്ബർഗിെൻറ ബ്രസീലിയൻ താരം മാൽക്കത്തിനുള്ള സമ്മാനം ഡ്രോൺ വഴി ‘ഡെലിവെറി’ ചെയ്തിരിക്കുകയാണ് സംഘാടകർ.
ഫ്ലാറ്റിെൻറ ജനാലക്കരികിലേക്ക് വരാൻ നിർദേശം ലഭിച്ച മുൻ ബാഴ്സലോണ താരം രംഗങ്ങൾ കാമറയിൽ പകർത്തുകയും ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.