Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ഗോൾവല കാത്ത ധീരജ് സിങ് ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ഗോൾവല കാത്ത ധീരജ് സിങ് മൊയ്റാങ്തെം കേരള ബ്ലാസ്റ്റേഴ്സിൽ. താരത്തെ സ്വന്തമാക്കിയതായി ടീം മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ലോകകപ്പിൽ ഗോൾവലക്കുമുന്നിലെ മികച്ച പ്രകടനംകൊണ്ട് വിദേശ ക്ലബുകളുടെപോലും പ്രശംസ പിടിച്ചുപറ്റിയ താരമാണ് ധീരജ്.
സ്കോട്ടിഷ് ക്ലബായ മദര്വെല് എഫ്.സി ഉൾപ്പെടെ വിദേശ ക്ലബുകളുടെ ഓഫറുകൾ നിലനിൽക്കെയാണ് താരം ബ്ലാസ്റ്റേഴ്സ് നിരയിലെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബേണ്മൗത്ത് എഫ്.സിയിലെ പരിശീലനത്തിനുശേഷം ധീരജ് കേരളത്തിലെത്തും.
കഴിഞ്ഞ ഐ ലീഗ് സീസണില് ഇന്ത്യന് ആരോസിനായി കളി തുടങ്ങിയ ധീരജ് വിദേശത്ത് അവസരം ലഭിച്ചതിനെത്തുടർന്ന് ക്ലബ് വിടുകയായിരുന്നു. മണിപ്പൂര് ലീഗിലൂടെയാണ് ഫുട്ബാളിൽ അരങ്ങേറിയത്. ഇന്ത്യൻ ഫുട്ബാൾ എലൈറ്റ് അക്കാദമിയിൽ അവസരം ലഭിച്ചു. ഇന്ത്യക്കായി അണ്ടർ 14 ടീമിലും അണ്ടർ 17 ടീമിലും കളിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.