100 കോടി ഡോളർ സമ്പാദ്യം; ആദ്യ ഫുട്ബാളറായി ക്രിസ്റ്റ്യാനോ
ലണ്ടൻ: ഇൻസ്റ്റഗ്രാമിലെ വരുമാനനേട്ടത്തിനു പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അക്കൗണ്ടിലേക്ക് മറ്റൊരു പൊൻതൂവലായി ‘ബില്യൺ ഡോളർ’ നേട്ടവും. 100 കോടി ഡോളർ സമ്പാദ്യം എന്ന നാഴികക്കല്ല് തൊട്ട ആദ്യ ഫുട്ബാളർ എന്ന ബഹുമതിയാണ് ഫോബ്സ് മാസിക കഴിഞ്ഞ ദിവസം യുവൻറസിെൻറ പോർചുഗൽ ഇതിഹാസത്തിന് സമ്മാനിച്ചത്.
17 വർഷം നീണ്ട കരിയറിലെ സമ്പാദ്യം 100 കോടി ഡോളറാണ് (ഏതാണ്ട് 7550 കോടി രൂപ). കഴിഞ്ഞ വർഷം 10.5 കോടി ഡോളർ (790 കോടി രൂപ) വരുമാനവുമായാണ് ബില്ല്യൺ നേട്ടം തികച്ചത്.
ടൈഗർ വുഡ്സ്, േഫ്ലായ്ഡ് മെയ്വെതർ എന്നിവർക്ക് ശേഷം നൂറുകോടി തികക്കുന്ന ആദ്യ കായികതാരമാണ് ക്രിസ്റ്റ്യാനോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.