ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം

ലാസ് വാഗസ്: പോർച്ചുഗലിൻെറ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. ഡെയിലി മെയിൽ ആണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. 2009ൽ ഹോട്ടൽ മുറിയിൽ വച്ച് ബലാത്സംഗത്തിന് ഇരയായതായി അമേരിക്കൻ മോഡൽ ആരോപിച്ചതിന് പിറകേയാണ് റോണോക്കെതിരെ പുതിയ ആരോപണം.

റൊണാൾഡോക്കെതിരെ പീഡന പരാതി ഉന്നയിച്ച മോഡൽ കത്രിൻ മയോർഗയുടെ അഭിഭാഷകനമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റൊണാൾഡോയിൽ നിന്നും തങ്ങൾക്കും സമാന അനുഭവമുണ്ടായതായി മൂന്ന് സ്ത്രീകൾ അവരെ അറിയിക്കുകയായിരുന്നു.

ഒരു പാർട്ടിക്ക് പിന്നാലെ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചതായി ഒരു സ്ത്രീ ഫോണിൽ അറിയിച്ചതായാണ് അഭിഭാഷകൻ വെളിപ്പെടുത്തിയത്. റൊണാൾഡോ ഉപദ്രവിച്ചതായാണ് രണ്ടാമത്തെ സ്ത്രീ വ്യക്തമാക്കിയത്. മയോർഗയുടെ പീഡന പരാതി അന്വേഷിക്കുന്ന ലാസ് വെഗാസ് പോലീസിന് വിശദാംശങ്ങൾ കൈമാറിയതായി അഭിഭാഷകൻ വ്യക്തമാക്കി.

Tags:    
News Summary - Cristiano Ronaldo accused of rape by second woman: Reports- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.