നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ബ്രസീലിലെ ക്ളബുകള്‍ക്കിടയിലെ പുതുസംഘമാണ് ചാപ്പെകോയ്ന്‍സ്. 1973ലായിരുന്നു ബ്രസീലിയന്‍ തീരസംസ്ഥാനമായ സാന്‍റ കാതറിനയിലെ ചാപ്പെകോയില്‍ ക്ളബിന്‍െറ പിറവി. 22,600 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള കോണ്ട അറീനയാണ് ഹോം ഗ്രൗണ്ട്. 1978ല്‍ ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ലീഗായ ‘സീരി എ’യിലൂടെ അരങ്ങേറ്റം. രണ്ടുവര്‍ഷത്തിനു ശേഷം തരംതാഴ്ത്തപ്പെട്ട ക്ളബ്, താഴ്ന്ന ഡിവിഷനിലായിരുന്നു ദീര്‍ഘകാലം പന്തു തട്ടിയത്.
ഒടുവില്‍ 2014ല്‍ ഉയിര്‍ത്തെഴുന്നേറ്റ് ‘എ’ ഡിവിഷനിലത്തെി. ആദ്യ വര്‍ഷം 15ാം സ്ഥാനത്തും, രണ്ടാം വര്‍ഷം 14ാം സ്ഥാനത്തുമായിരുന്നു. ഇതാദ്യമായാണ് തെക്കനമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടുന്നത്. കോണ്‍ഫെഡറേഷന്‍ നിയമപ്രകാരം 40,000 കാണികളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള സ്റ്റേഡിയം വേണമെന്നതിനാല്‍ നിഷ്പക്ഷ വേദികളിലായിരുന്നു ‘കോപ സൗത്ത് അമേരിക്ക’ മത്സരങ്ങള്‍ കളിച്ചത്. കോച്ച് ലൂയി കാര്‍ലോസ് സറോളിയും അപകടത്തില്‍ കൊല്ലപ്പെട്ടു. ദുബൈ ക്ളബ് അല്‍ഷബാബയുടെ പരിശീലകനായിരുന്ന ലൂയി കാര്‍ലോസ് ഇക്കഴിഞ്ഞ സീസണിലാണ് ചാപ്പെകോയന്‍സിന്‍െറ ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.