????????????????????? ??????? ??????????????? ?????????????? ????????????? ??????????????????? ?????????????? ????? ????? ????? ??????????

റഷ്യക്ക്​ വിജയത്തുടക്കം

സ​െൻറ്​ പീറ്റേഴ്​സ്​ബർഗ്​: കോൺഫെഡറേഷൻസ്​ കപ്പ്​ ഫുട്​ബാളിൽ ആതിഥേയർക്ക്​ ജയത്തോടെ തുടക്കം. ഉദ്​ഘാടനമത്സരത്തിൽ ഒഷ്യാനിയ ജേതാക്കളായ ന്യൂസിലൻഡിനെതിരെ 2-0ത്തിനായിരുന്നു റഷ്യയുടെ ജയം. അരഡസൻ ഗോളെങ്കിലും പിറക്കേണ്ട മത്സരത്തിൽ അവസരങ്ങൾ കളഞ്ഞുകുളിച്ചായിരുന്നു ആതിഥേയരുടെ തുടക്കം. ആദ്യ മിനിറ്റുകളിൽ​തന്നെ രണ്ട്​ മുന്നേറ്റങ്ങൾ കിവീസ്​ പ്രതിരോധം ഗോൾലൈൻ സേവിൽ തട്ടിയകറ്റി. 

ഒടുവിൽ 31ാം മിനിറ്റിലായിരുന്നു സെൽഫ്​ഗോളി​​െൻറ വഴി ടൂർണമ​െൻറിലെ ആദ്യ ഗോൾ പിറന്നത്​. ന്യൂസിലൻഡ്​ ഡിഫൻഡർ മൈകൽ ബോക്​സാലി​​െൻറ അക്കൗണ്ടിലാണ്​ ഗോൾ എഴുതപ്പെ​ട്ടതെങ്കിലും പ്രതിരോധത്തെ കബളിപ്പിച്ച്​ മുന്നേറി ഗോളി സ്​റ്റീഫൻ മരിനോവിച്ചിനെയും മറികടന്ന പന്ത്​ വലയിലേക്ക്​ തട്ടിയ റഷ്യൻതാരം ഡെനിസ്​ ഗ്ലഷകോവി​​െൻറ മികവായിരുന്നു ഗോളിനു​ പിന്നിൽ. 

ആദ്യ പകുതിയിൽ തന്നെ ലീഡ്​ നേടിയ ആത്​മവിശ്വാസത്തിൽ റഷ്യ രണ്ടാം പകുതിയിൽ ആക്രമണം ശക്​തമാക്കി. 69ാം മിനിറ്റിൽ ഫെഡോർ സ്​മൊളോവി​​െൻറ വകയായിരുന്നു വിജയം ആധികാരികമാക്കിയ രണ്ടാം ഗോൾ. 

Tags:    
News Summary - confederation cup russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.