പി.എസ്.ജി കോച്ച് ഉനായ് എംറി പടിയിറങ്ങുന്നു
പാരിസ്: ഫ്രഞ്ച് ലീഗ് കിരീടം പാരിസ് സെൻറ് ജെർമെയ്ന് തിരികെ നേടിക്കൊടുത്ത കോച്ച് ഉനായ് എംറി ഇൗ സീസൺ അവസാനത്തോടെ പടിയിറങ്ങും. സെവിയ്യയെ തുടർച്ചയായ മൂന്നു തവണ യൂറോപ ലീഗ് ജേതാക്കളാക്കിയശേഷം 2016 ജൂണിലാണ് എംറി പി.എസ്.ജിയിൽ എത്തിയത്.
ആദ്യ സീസണിൽ കപ്പുയർത്താൻ സാധിക്കാതിരുന്നിട്ടും രണ്ടാം സീസണിൽ നെയ്മർ ഉൾെപ്പടെ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ മാനേജ്മെൻറ് മികച്ച പിന്തുണ നൽകിയിരുന്നു. എന്നാൽ, ചാമ്പ്യൻസ് ലീഗ് കിരീടം കിട്ടാക്കനിയായ സാഹചര്യത്തിലാണ് ഖത്തറുകാരായ മുതലാളിമാർ എംറിയുടെ കരാർ പുതുക്കാൻ വിസമ്മതിച്ചത്.
ഇരു സീസണുകളിലും നോക്കൗട്ട് റൗണ്ടിലായിരുന്നു പി.എസ്.ജിയുടെ പുറത്താകൽ. എംറിക്ക് പകരക്കാരനായി ബൊറൂസിയ ഡോർട്ട്മുണ്ടിെൻറ മുൻ കോച്ചായ തോമസ് ടക്കൽ എത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.