ജോൺ ഗ്രിഗറി ചെന്നൈയിൻ കോച്ച് സ്ഥാനമൊഴിഞ്ഞു
ചെന്നൈ: ഐ.എസ്.എൽ ടീമായ ചെന്നൈയിൻ എഫ്.സി കോച്ച് ജോൺ ഗ്രിഗറിയുമായുള്ള ബന്ധം അവസാന ിപ്പിച്ചു. കഴിഞ്ഞ സീസണിന് സമാനമായി ഈ സീസണിലും ടീം ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് ഗ്രിഗറി സ്ഥാനമൊഴിയാൻ സന്നദ്ധനായത്.
2017ൽ മാർകോ മാറ്റരാസിയിൽനിന്നും പരിശീലകസ്ഥാനം ഏറ്റെടുത്ത മുൻ ആസ്റ്റൺ വില്ല കോച്ച് കൂടിയായ ഗ്രിഗറിക്ക് കീഴിൽ രണ്ടാം ഐ.എസ്.എൽ കിരീടം നേടിയ ചെന്നൈയിൻ എ.എഫ്.സി കപ്പ് യോഗ്യത നേടുന്ന ലീഗിലെ ആദ്യ ക്ലബെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. എന്നാൽ, ചാമ്പ്യന്മാരായി വന്ന മറീന മച്ചാൻസ് കഴിഞ്ഞ സീസണിൽ പോയൻറ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഗ്രിഗറിയുടെ പരിശീലക കസേരക്ക് ഭീഷണിയായെങ്കിലും സൂപ്പർ കപ്പിൽ ടീമിനെ ഫൈനലിലെത്തിച്ച് തൽക്കാലം നില ഭദ്രമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.